Tuesday, 11 February 2020

സഈദ് ഉസ്താദ് ചാരിറ്റി അവാര്‍ഡ് വൈ. അബ്ദുല്ലക്കുഞ്ഞിക്ക്

നെക്രാജെ: മത  സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യവും സാമൂഹിക പ്രവര്‍ത്തനവും മുന്‍നിറുത്തി വ്യവസായി വൈ അബ്ദുല്ലക്കുഞ്ഞി  എരുപ്പക്കട്ടക്ക് സഈദ് ഉസ്താദ് ചാരിറ്റി അവാര്‍ഡ് നല്‍കും.

അറുപതുകളുടെ തുടക്കത്തില്‍ വടക്ക് ഭാഗങ്ങളിലെത്തി സേവന രംഗത്ത് നിരതരായ പൊന്നാനി-പെരുമുക്ക് സഈദ് ഉസ്താദ് നെക്രാജെ ഖിള്ര്‍ ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് മത വിദ്യഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട.് നെക്രാജെ താജുല്‍ ഉലമാ കള്‍ച്ചറല്‍ സെന്റര്‍ നല്‍കന്ന അവാര്‍ഡ്ഫലകം വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തില്‍ പ്രമുഖ വ്യക്ത്യങ്ങള്‍ ചേര്‍ന്ന് കൈ മാറും.


SHARE THIS

Author:

0 التعليقات: