Saturday, 29 February 2020

കൊറോണ ഭീതി: ഏഴ് രാജ്യത്തെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി നിര്‍ത്തിവെച്ചു

റിയാദ്: കൊറോണ വൈറസ് പടരുന്നതോടെ കുടുതല്‍ മുന്‍ കരുതലുമായി ഏഴ് രാജ്യത്തെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ ഏഴ് രാജ്യത്തുള്ളവരുടെ ടൂറിസ്റ്റ് വിസ താത്കാലികമായി നിര്‍ത്തിവെച്ചു.

ഈ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ നല്‍കിയ ടൂറിസ്റ്റ് വിസ മരവിപ്പിക്കാനും തീരുമാനിച്ചു. മറ്റു രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് തുടരുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ഇവര്‍ക്ക് ഇ-വിസയും ഓണ്‍അറൈവല്‍ വിസകളും അനുവദിക്കും. എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ സന്ദര്‍ശക വിസകളില്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കുന്നതിനും ഉംറ നിര്‍വഹിക്കാനും അനുമതിയുണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: