Thursday, 27 February 2020

കൊറോണ: ഉംറ തീര്‍ഥാടകര്‍ക്ക് സഊദി താത്ക്കാലിക വിലക്കേര്‍പ്പെടുത്തി

ജിദ്ദ: കൊറോണ ആഗോള വ്യാപകമായി പടരുന്നത് കണക്കിലെടുത്ത് ഉംറ തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സഊദി അറേബ്യ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സഊദി വിദേശകാര്യ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതേ തുടര്‍ന്ന് ഉംറ നിര്‍വഹിക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിക്കാനിരുന്ന തീര്‍ഥാടകരെ സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.

കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കുന്നതിനുള്ള ജാഗ്രതയോടെയുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും കൊറോണയെ പ്രതിരോധിക്കാന്‍ മറ്റു രാജ്യങ്ങളും സംഘടനകളും നടത്തുന്ന കഠിന ശ്രമത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും സഊദി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: