Friday, 28 February 2020

ചെങ്കള സര്‍ക്കിള്‍ സേവ് ഇന്ത്യ കോണ്‍ഫറന്‍സ് ഇന്ന് നായന്മാര്‍മൂലയില്‍

വിദ്യാനഗര്‍: മതേതര ഇന്ത്യയുടെ പൈതൃകത്തിന് മുറിവേല്‍പ്പിച്ച് കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ 'സൗഹൃദം സാധ്യമാണ്' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ചെങ്കള സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നായന്മാര്‍മൂല പാണലം ഇബ്രാഹിം ഹാജി നഗറില്‍ നടക്കും.

സയ്യിദ് യൂ.പി എസ്  ജലാലുദ്ദീന്‍ അല്‍ ജിഫ്രി തങ്ങള്‍ അദ്ധ്യക്ഷം വഹിക്കും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്യും പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തും.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്,അബ്ബാസ് സഖാഫി ചേരൂര്‍,അഹ്മദ് സഅദി ചെങ്കള, അഷ്റഫ് ജൗഹരി എരുമാട്,സി.എച്ച് ഇഖ്ബാല്‍ ബേവിഞ്ച,
അബ്ദുല്‍ ഖാദര്‍ അമാനി, അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍, നാസര്‍ മളിയില്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: