Wednesday, 26 February 2020

സിയാറത്തിങ്കര മഖാം ഉറൂസ് സമാപന സമ്മേളനം ഇന്ന്; ഡോ: ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും

നീലേശ്വരം: ഉത്തര മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസ് സമാപന സമ്മേളനം  ഇന്ന് രാത്രി 9 മണിക്ക് നടക്കും. ജമാഅത്ത് ജന:സെക്രട്ടറി പി ബഷീര്‍ സ്വാഗതം പറയും.
ജമാഅത്ത് പ്രസിഡണ്ട് അഷ്‌റഫ് അശ്‌റഫി ആറങ്ങാടിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും

 ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിളുകള്‍ക്കുള്ള അനുമോദനവും, കല്ലായി അബ്ദുറഹ്മാന്‍ ഹാജി സിയാറത്തിങ്കര ജമാഅത്തിന്  ദാനമായി നല്‍കിയ ഭൂമിയുടെ രേഖ കൈമാറ്റ ചടങ്ങും നടക്കും

ദിക്ര്‍ ദുആ മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദു റഹ്മാന്‍ സഅദി ബാവാനഗര്‍, ഹബീബ് മൗലവി അഴിത്തല, ഇസ്മാഈല്‍ മൗലവി കൊളവയല്‍, ജമാഅത്ത് വൈ: പ്രസിഡണ്ട് എന്‍ പി അബ്ദുല്ല ഹാജി, യു എ ഇ ശാഖ പ്രസിഡണ്ട് പി സഈദ്, കുവൈത്ത് ശാഖ പ്രസിഡണ്ട് ടി സുബൈര്‍, ഉറൂസ് കമ്മറ്റി വൈസ് ചെയര്‍മാന്‍ കെ ഖാലിദ് ,ജോ: കണ്‍വീനര്‍മാരായ ഏ കെ അവറാന്‍ കുട്ടി, എന്‍ പി സ്വാലിഹ് എന്നിവര്‍ ആശംസ നേരും. ജമാഅത്ത് ജോ: സെക്രട്ടറി പിഎന്‍ ഷാനിദ് നന്ദി പറയും.

ഫെബ്രു: 27 ന് ഉച്ചയ്ക്ക് 3 മണിക്ക് മൗലിദ് പാരായണം നടക്കും. വൈകുന്നേരം നാല് മണിക്ക് പതിനായിരങ്ങള്‍ക്ക് അന്നദാനം വിതരണം ചെയ്യലോടെ ഉറൂസിന് കൊടി ഇറങ്ങും.


SHARE THIS

Author:

0 التعليقات: