Monday, 10 February 2020

ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ മകന്‍ മുറിയില്‍ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി അച്ഛനെ മകന്‍ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് സംഭവം. 20-കാരനായ മകനാണ് ബിജെപിക്ക് വോട്ടു ലഭിക്കാതിരിക്കാനായി അച്ഛനെ പൂട്ടിയിട്ടതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിക്ക് അച്ഛന്‍  വോട്ടു ചെയ്യുമെന്ന് മനസ്സിലാക്കിയ മകന്‍ മുമ്പ് തന്റെ സുഹൃത്ത് ചെയ്ത പോലെ അനുകരിക്കുകയായിരുന്നു. ഡല്‍ഹിയിലെ പാലം ഏരിയയിലുള്ള സുഹൃത്തും ബിജെപിക്ക് വോട്ടു ചെയ്യാതിരിക്കാന്‍ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നതായും 20-കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്? കമ്മീഷന്‍ പുറത്തുവിട്ടത്. 62.59 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് കമ്മീഷന്‍ അറിയിച്ചു. ഒന്നിലധികം തവണ ബാലറ്റ് പേപ്പറുകളുടെ സൂക്ഷ്മ പരിശോധന നടത്തിയത് കൊണ്ടാണ് പോളിംഗ് ശതമാനം കണക്കുകൂട്ടാന്‍ വൈകിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.


SHARE THIS

Author:

0 التعليقات: