Sunday, 9 February 2020

പ്രൊഫ്‌സമ്മിറ്റ് 2020: വൈറ്റലൈസ് കാമ്പസ് നേതൃക്യാമ്പ് സമാപിച്ചു

നിലമ്പൂര്‍: നീതി നിഷേധിക്കപ്പെടുന്ന കാലത്ത് കലാലയങ്ങള്‍ സമരത്തെരുവുകളാകണമെന്നാണ് ശഹിന്‍ബാഗുകള്‍ ഓര്‍മപ്പെടുത്തുന്നത്. 
ജനാധിപത്യാവിഷ്‌കാരങ്ങള്‍ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു. 

പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി നിലമ്പൂര്‍ മജ്മഇല്‍ നടന്ന വൈറ്റലൈസ്  കാമ്പസ് ലീഡേഴ്‌സ് ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പസ് പ്രതിനിധികള്‍ പങ്കെടുത്തു. സെഷനുകള്‍ക്ക് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് ശറഫുദ്ദീന്‍, എം അബ്ദുല്‍ മജീദ്, ഡോ. നൂറുദ്ദീന്‍ റാസി, എ പി മുഹമ്മദ് അശ്ഹര്‍, എം അബ്ദുറഹ്മാന്‍, മുഹമ്മദ് നിയാസ്, സഫ് വാന്‍ കോട്ടുമല, ശബീറലി പയ്യനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ കാസര്‍കോഡ് ജില്ലയിലെ മുഹിമ്മാത്ത് കാമ്പസിലാണ് പ്രൊഫ് സമ്മിറ്റിന് വേദിയൊരുങ്ങുന്നത്. രാജ്യത്തെ വിവിധ പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രൊഫ്സമ്മിറ്റില്‍ പങ്കെടുക്കുക.


SHARE THIS

Author:

0 التعليقات: