Tuesday, 25 February 2020

തലസ്ഥാനം കലാപഭൂമിയാക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തിനെതിരെ എസ് എസ് എഫ് പാതിരാത്രിയും തെരുവില്‍

മഞ്ചേരി: ഡല്‍ഹിയിലെ ജനാധിപത്യ സമരങ്ങളെ ഭയപ്പെട്ട് കലാപം സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ എസ് എസ് എഫ് പാതിരാത്രിയും മഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. 

നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് രാജ്യത്തിന്റെ മതേതര മനസ്സിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരം നീചകൃത്യങ്ങള്‍ കൊണ്ടാവില്ലെന്ന് വിളിച്ച് പറഞ്ഞ പ്രകടനം രാജ്യത്തിന്റെ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ് നിസാമി, കെ പി മുഹമ്മദ് യൂസുഫ്, ശാക്കിര്‍ സിദ്ധീഖി, മുഹ്‌സിന്‍ ബാബു, സല്‍മാന്‍സിദ്ധീഖി, കെ പി മന്‍സൂര്‍, ഉനൈസ് സഖാഫി, ടി എം.ശുഹൈബ്, സിറാജ് അഹ്‌സനി നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: