Monday, 10 February 2020

എസ് എസ് എഫ് സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍

കോഴിക്കോട്: സംസ്ഥാനത്തെ 116 കേന്ദ്രങ്ങളില്‍ എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. രാജ്യം കലുഷിതമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥിത്വത്തെ ക്രിയാത്മകമായി പ്രയോഗിക്കുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതാകും സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്. സമൂഹത്തിന് നേരിന്റെ രാഷ്ട്രീയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യും.

സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളില്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് പ്രഖ്യാപനം നടന്നു. കോഴിക്കോടും കായംകുളത്തും നടന്ന പ്രഖ്യാപനങ്ങളില്‍ എസ്.എസ്.എഫ് ജില്ലാ,ഡിവിഷന്‍ നേതാക്കള്‍ പങ്കെടുത്തു.

കോഴിക്കോട് നടന്ന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സി കെ റാശിദ് ബുഖാരി, സി ആര്‍ കുഞ്ഞു മുഹമ്മദ് പദ്ധതികള്‍ അവതരിപ്പിച്ചു.

കായംകുളത്ത് എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എ പി മുഹമ്മദ് അശ്ഹര്‍, സി പി ഉബൈദുല്ല സഖാഫി പദ്ധതികള്‍ അവതരിപ്പിച്ചു.
സംഘടനയുടെ ഡിവിഷന്‍ ഘടകങ്ങളാണ് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുക. 

സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് അനുബന്ധമായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, രാഷ്ട്രീയ, സമര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


SHARE THIS

Author:

0 التعليقات: