Thursday, 13 February 2020

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്തിലെ പഞ്ചത്തൊട്ടിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  പഞ്ചത്തൊട്ടിയിലെ പ്രകാശ്-ഗീത ദമ്പതികളുടെ മകന്‍ ദര്‍ശന്‍(24) ആണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. വിദേശത്തുള്ള പിതാവ് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം നടക്കുക. സഹോദരങ്ങള്‍: പ്രജൂല്‍, ശ്രുതി.


SHARE THIS

Author:

0 التعليقات: