Friday, 7 February 2020

സ്വലാത്ത് മജ്ലിസും ആത്മീയ സംഗമവും പഞ്ചിക്കല്ലില്‍

ബദിയഡുക്ക: റൗളത്തുല്‍ ഉലൂം മാസന്ത സ്വലാത്ത് മജ്ലിസും എസ് വൈ എസ് കന്യാന യൂണിറ്റ് ആത്മീയ സംഗമവും ഇന്ന് രാത്രി 7 മണിക്ക് നടക്കും. മുദരിസ് ആബിദ് ഫാളിലിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദു്‌ലക്കുഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്യും. അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തും. 

ആത്മീയ സംഗമത്തിന് സയ്യിദ് പി എസ് ആറ്റക്കോയ ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍ നേത്രത്വം നല്‍കും. സീതി കുഞ്ഞി മുസ്ലിയാര്‍, സുബൈര്‍ സഖാഫി കുട്ടശ്ശേരി,അബ്ദുല്ല മുസ്ലിയാര്‍ തുപ്പക്കല്‍, അബ്ദുല്ല സഅദി,റിയാസ് ഹനീഫി, ഹാഫിള് എന്‍ കെ എം ബെളിഞ്ച,അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എ കെ സഖാഫി കന്യാന സ്വാഗതം പറയും.


SHARE THIS

Author:

0 التعليقات: