Thursday, 13 February 2020

സ്വലാത്ത് വാര്‍ഷികവും താജുല്‍ ഉലമ-നൂറുല്‍ ഉലമാ അനുസ്മരണവും ഇന്ന്

നെക്രാജെ: കേരള മുസ് ലിം ജമാ അത്ത് എസ് വൈ എസ്, എസ് എഫ് പ്രതിമാസം  തായല്‍ നെക്രാജെ  താജുല്‍ ഉലമാ കള്‍ച്ചറല്‍ സെന്ററില്‍ നടത്തിവരുന്ന അസ് മാഉല്‍ഹുസ്‌നാ റാത്തീബ്  - സ്വാലാത്ത് മജ്‌ലിസിന്റെ ഒമ്പതാം വാര്‍ഷികവും താജുല്‍ ഉലാമാ നൂറുല്‍ ഉലമാ അനുസ്മരണവും ഇന്ന് വൈകുന്നരം 7 മണിക്ക് നെക്രാജെ മര്‍ഹൂം സീതി മുക്രി നഗറില്‍ നടക്കും.

കെ.എസ് നൂറുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്യും. അബൂബക്കര്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തും. കെ.എം അബ്ദുല്‍ റസ്സാഖ് മുസ് ലിയാര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ നെക്രാജെയെ നൂറുല്‍ ഉലമാ അവാര്‍ഡും വൈ അബ്ദുല്ലക്കുഞ്ഞിയെ സഈദ് ഉസ്താദ് ചാരിറ്റി അവാര്‍ഡ് നല്‍കിയും ആദരിക്കും. സമാപന സമ്മേളനത്തില്‍ ഹംസ മിസ് ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. 

അബ്ദുല്‍ വാഹിദ് സഖാഫി, ബശീര്‍ സഖാഫി കൊല്യം ,എം പി അബ്ദുല്ല ഫൈസി , ഇബ്രാഹിമുല്‍ ഖാസിമി, എ.കെ സഖാഫി കന്യാന , ഇബ്രാഹിം സഖാഫി അര്‍ളടുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍, ഹനീഫ് സഖാഫി പിലാങ്കട്ട, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ ,ഫൈസല്‍ സൈനി പെരഡാല , അബ്ദുല്‍ ഖാദര്‍ അമാനി പൈക്ക, സൈഫുദ്ദീന്‍ സഅദി, ഹുസൈന്‍ മുഖ്താര്‍ നഈമി, റസൂദ് നെക്രാജെ, താജുദ്ദീന്‍ നെല്ലിക്കട്ട, അബ്ദുല്‍ റഹ് മാന്‍ ഹാജി പെടേക്കാല്‍, ശാഫി ബീജന്തടുക്ക സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: