Thursday, 6 February 2020

എസ് വൈ എസ് ബദിയടുക്ക സര്‍ക്കിള്‍ പദയാത്ര ശനിയാഴ്ച

ബദിയടുക്ക: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശവുമായി ജില്ലാ എസ് വൈ എസ് ഫെബ്രുവരി 15 ന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന യുവജന റാലിയുടെ പ്രചരണാര്‍ത്ഥം ബദിയടുക്ക സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന പദയാത്ര ഫെബ്രുവരി 8ന് ശനിയാഴ്ച ചാലക്കോട് നിന്ന് ആരംഭിച്ച് നീര്‍ച്ചാല്‍,  ബദിയടുക്ക,  ബാറഡുക്ക,  ബീജന്തടുക്ക,  മാവിനകട്ടെ, നാരമ്പാടി കേന്ദ്രങ്ങളില്‍ സഞ്ചരിച്ച് പുണ്ടൂരില്‍ സമാപിക്കും. 33 അംഗ ടീം ഒലീവ് നേതൃത്വം നല്‍കും. 

യോഗത്തില്‍ ഹനീഫ് സഖാഫി പിലാങ്കട്ട പ്രാര്‍ത്ഥന നടത്തി. റിയാസ് ഹനീഫി പെരഡാല സ്വാഗതം പറഞ്ഞു. ശരീഫ് മാസ്റ്റര്‍ പള്ളത്തടുക്ക,  ശിഹാബ് പുണ്ടൂര്‍, മുഹമ്മദ് കുഞ്ഞി മാവിനകട്ടെ,  സാബിത് ബദിയടുക്ക സംസാരിച്ചു.


SHARE THIS

Author:

0 التعليقات: