Sunday, 9 February 2020

ബദിയടുക്കന്‍ ഗ്രാമാന്തരങ്ങളെ പുളകമണിയിച്ച് എസ് വൈ എസ് പദയാത്രയ്ക്ക് സമാപനം

ബദിയടുക്ക: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ യുവജന റാലിയുടെ പ്രചരണാര്‍ത്ഥം ബദിയടുക്ക സര്‍ക്കിള്‍ ടീം ഒലീവ് സംഘടിപ്പിച്ച പദയാത്ര ചാലക്കോട് നിന്നാരംഭിച്ച് പുണ്ടൂരില്‍ സമാപിച്ചു. 
       
സോണ്‍ പ്രസിഡന്റ് എ.കെ സഖാഫി കന്യാന സര്‍ക്കിള്‍ ടീം ഒലീവ് ക്യാപ്റ്റന്‍ ശിഹാബ് പുണ്ടൂരിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പരിപാടിയില്‍ ജില്ലാ എസ്.  വൈ. എസ് സാരഥി മൂസ സഖാഫി കളത്തൂര്‍,  ബഷീര്‍ സഖാഫി കൊല്ല്യം, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അബ്ദുള്ള മുസ്ലിയാര്‍ കുദിങ്കില, അഷറഫ് ഹിമമി സഖാഫി ഷേണി, അബ്ദുള്ള മുസ്ലിയാര്‍ കുദിങ്കില, ഇഖ്ബാല്‍ അലങ്കോട്, ശരീഫ് മാസ്റ്റര്‍ പള്ളത്തടുക്ക തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
          
ചാലക്കോട്, പള്ളത്തടുക്ക, കന്യപ്പാടി, നീര്‍ച്ചാല്‍, പെരഡാല, ബദിയടുക്ക, ബാറഡുക്ക,  മാവിനകട്ടെ,  നാരമ്പാടി, പുണ്ടൂര്‍ കേന്ദ്രങ്ങളില്‍ പദയാത്ര സഞ്ചരിച്ചു. രാത്രി 7 മണിക്ക് പുണ്ടൂരില്‍ നടന്ന സമാപന സംഗമം എ.കെ  സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു. റസാഖ് മുസ്ലിയാര്‍ പുണ്ടൂര്‍ വിഷയാവതരണം നടത്തി, റസാഖ് മുസ്ലിയാര്‍,  ഉമര്‍ നാരമ്പാടി, ഷമീര്‍ ബാറഡുക്ക, സൈനുല്‍ ആബിദ് മീത്തല്‍ നെക്രാജെ സംബന്ധിച്ചു. സര്‍ക്കിള്‍ സെക്രട്ടറി സാബിത് ബദിയടുക്ക സ്വാഗതവും റിയാസ് ഹനീഫി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: