Wednesday, 26 February 2020

സൗഹൃദം സാധ്യമാണ് ദേലംപാടി സര്‍ക്കിള്‍ സമ്മേളനം വ്യാഴാഴ്ച

ദേലംപാടി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സൗഹൃദം സാധ്യമാണ് എന്ന ശിര്‍ശകത്തില്‍ കേരള മുസ്ലിം ജമാഅത്ത് ദേലംപാടി സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിച്ചിക്കുന്ന സേവ് ഇന്ത്യ കോണ്‍ഫറന്‍സ് ഫെബ്രുവരി 28 വ്യാഴാഴ്ച 3 മണിക്ക് ദേലംപാടി സഫാ നഗറില്‍ നടക്കും. 

സര്‍ക്കിള്‍ പ്രസിഡന്റ് ഹസ്സന്‍ കുട്ടി മദനി അധ്യക്ഷത വഹിക്കും. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി ഉദ്ഘാടനം നിര്‍വ്വഹിക്കും. റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ജലീല്‍ സഖാഫി പ്രഭാഷണം നടത്തും. 

മുള്ളേരിയ്യ സോണ് സെക്രട്ടറി സൂഫി മദനി കൊമ്പോട്, അബൂബക്കര്‍ എം എ. ഹിദായത്ത് നഗര്‍, ഇസ്മായില്‍ എം മയ്യളം, എസ് അബ്ദുല്ല, എസ് ഐ മദനി , അബ്ബാസ് ഹസ്സന്‍ കുട്ടി ഊജംപാടി , അബ്ദുല്‍ റഹ്മാന്‍ സഖാഫി കൊബൊട്, റഫീഖ് സഖാഫി മയ്യളം, സി ടി മൂസ മുസ്ലിയാര്‍, സി ടി സീതി, തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. അഷ്‌റഫ് സഅദി ദേലംപാടി സ്വാഗതവും അബ്ദുല്ല സഖാഫി ദേലംപാടി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: