Saturday, 15 February 2020

എസ് വൈ എസ് ജില്ലാ യുവജനറാലി: പ്രൗഢ വേദിയായി പ്രതിനിധി സമ്മേളനം, ആത്മീയ സംഗമമായി മഹ്‌ളറ

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു  എന്ന പ്രമേയത്തില്‍  കാസര്‍കോട് നടക്കുന്ന  എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം രണ്ടായിരം പേരുടെ പ്രൗഢ സാന്നിദ്ധ്യം കൊണ്ട് ധന്യമായി. അതിരാവിലെ നടന്ന മഹ്‌ളത്തുല്‍ ബദ്രിയ്യ ആയിരങ്ങളുടെ ആത്മീയ സംഗമമായി മാറി.  

     
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ട്രഷറര്‍  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
  അടുക്കള മുതല്‍ അന്താരാഷ്ടര തലം വരെ പിടിമുറിക്കിയ  അധിനിവേശത്തിന്റെ കറുത്ത കരങ്ങള്‍ക്കെതിരെ  സാംസ്‌കാരിക പ്രതിരോധം ശക്തമാക്കണമെന്ന് കുമ്പോല്‍ തങ്ങള്‍ ആഹ്വനം ചെയ്തു. പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്ന സര്‍ക്കാര്‍ മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ ഭയപ്പെടുത്താമാണ് ശ്രമിച്ചത്. പക്ഷേ സംഭവിച്ചത് ഈ സമൂഹമൊന്നാകെ ആലസ്യം മറന്ന് ഒന്നിക്കുന്നതാണ്. ഏത് പ്രതിസന്ധിയയും ആദര്‍ശ കരുത്ത് കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കും. ഉണര്‍ന്നിരിക്കുന്ന യുവത്വത്തിലാണ് നാടിന്റെ പ്രതീക്ഷയുള്ളത്. നാം മാതൃകാ സമൂഹമായി മാറണം. നമ്മുടെ സമരം പോലും മറ്റുള്ളവര്‍ക്ക് മാതൃകയാകണം. കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.


     സയ്യിദ് ഹസന്‍ തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുനീര്‍ ബാഖവി തുരിത്തി, ഹമീദ് പരപ്പ,  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍, അസീസ് കടപ്പുറം, സഹകീം കുന്നില്‍, യൂനുസ് തളങ്കര, കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ, എം സി ഖമറുദ്ദീന്‍ എം എല്‍ എ മഞ്ചേശ്വരം, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
    നേരത്തെ നടന്ന മഹ്‌ളറത്തുല്‍ ബ്ദ്രിയ്യ ആത്മീയ സംഗമത്തിന് നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി.

     സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തിക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് യു പി എസ് തങ്ങള്‍,  സയ്യിദ് ജഅഫര്‍ തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് അ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി, അബബ്ബാസ് സഖാഫി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

      രാവിലെ  11.15ന് പൗരത്വം ഔദാര്യമല്ല വിഷയത്തില്‍ നടന്ന സെമിനാര്‍  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.
       സംസ്‌കാരം, സദാചാരം, മതം ആദര്‍ശം, വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴില്‍  എന്നീ വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ക്ക ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, റഹ്മത്തുല്ലാഹ് സഖാഫി എളമരം,  ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.  

    പ്രസ്ഥാനിക സമ്മേളനത്തില്‍  എസ് വൈ എസിന്റെ വര്‍ത്തമാനം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് അവതരിപ്പിച്ചു.
    ഗുരു സന്നിധിയില്‍  താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരും താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരുര്‍  പ്രതിനിധികള്‍ക്ക് ആത്മീയോപദേശം നല്‍കുന്നു.  


SHARE THIS

Author:

0 التعليقات: