Tuesday, 11 February 2020

എസ് വൈ എസ് ജില്ലാ റാലി പ്രതിനിധിസമ്മേളന പന്തലിന് കാല്‍നാട്ടി, ഒരുങ്ങുന്നത് 2500 പേര്‍ക്കുള്ള സജ്ജീകരണം

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍  ഈ മാസം 15ന് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രതിനിധി സമ്മളനം നടക്കുന്ന വിദ്യാനഗറില്‍ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി.
     
സ്‌കൗട്ട് ഭവന് മുമ്പിലുള്ള പ്രിന്‍സ് അവന്യൂ ഗ്രൗണ്ടില്‍ 2500 സ്ഥിരം പ്രതിനിധികളെ വരവേല്‍ക്കാനുള്ള വിശാലമായ യൂത്ത് സക്വയറാണ്  ഒരുങ്ങുന്നത്. പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മം  കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍ ഹകീം ഹാജി കളനാട് നിര്‍വ്വഹിച്ചു.
   
ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെയ്യുംകുഴി, സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,  കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹംസ മിസ്ബാഹി, മൂസ സഖാഫി കളത്തൂര്‍, അശ്രഫ് കരിപ്പൊടി, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഖാദിര്‍ നെല്ലിക്കുന്ന്, മുനീര്‍ എര്‍മാളം, എ ആര്‍ മുട്ടത്തൊടി, എ എം മഹ്മൂദ് മുട്ടത്തൊടി, ഹകീം പ്രിന്‍സ്, ശംസുദ്ദീന്‍ കോളിയാട്, അലി സഖാഫി ചെട്ടുംകുഴി, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ, നാസിര്‍ ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
      
നഗരി കാണല്‍ ചടങ്ങ് ബുധാഴ്ച വൈകിട്ട് 4ന് നടക്കും. സ്വാഗത സംഘം, വളണ്ടിയര്‍ കോര്‍, വിവിധ സബ്കമ്മറ്റികളുടെ യോഗം എന്നിവ ഇതൊടൊപ്പം നടക്കും.


SHARE THIS

Author:

0 التعليقات: