Friday, 14 February 2020

എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളന നഗരിയില്‍ കൗതുകമായി കാര്‍ഷിക ചന്ത

കാസര്‍കോട്: ശനിയാഴ്ച നടക്കുന്ന  എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നതോടെ സജീവമായ കാര്‍ഷിക ചന്ത കൗതുകമുണര്‍ത്തി. ജില്ലാ റാലി കര്‍മ പദ്ധതി ഭാഗമായി  പ്രവര്‍ത്തകരില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിന് രൂപം നല്‍കിയ അടുക്കത്തോട്ടത്തില്‍ നിന്നും സംഘ കൃഷിയില്‍ നിന്നും ലഭിച്ച വിഭവങ്ങളാണ് നഗരിയില്‍ സൗജന്യമായി എത്തിച്ചത്. 

പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തിയവര്‍ വിഭവങ്ങള്‍ ലേലം വിളിച്ചെടുത്തതോടെ സംഘാടകര്‍ക്ക് വരുമാനവുമായി ജില്ലയില്‍ 30 ലേറെ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സംഘ കൃഷി ചെയ്തിരുന്നു. കൂടാതെ പ്രവര്‍ത്തകരരുടെ അടുക്കളത്തോട്ടം ഏറെ ജനകീയമായിരുന്നു.


SHARE THIS

Author:

0 التعليقات: