Tuesday, 11 February 2020

എസ് വൈ എസ് ജില്ലാ റാലി പ്രതിനിധി സമ്മേളനം വിദ്യാനഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കാസര്‍കോട് :  പൗരത്വം ഔദാര്യമല്ല യുവത്വ നിലപാട് പറയുന്നു  എന്ന പ്രമേയത്തില്‍  ഈ മാസം 15ന് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രതിനിധി സമ്മളനം നടക്കുന്ന വിദ്യാനഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു.

   പ്രതിനിധി സമ്മേളന രജിസ്‌ത്രേഷന്‍, നഗരി സജ്ജീകരണം, അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രതിനിധി സമ്മേളന നഗരിയോട് ചേര്‍ന്ന് കണ്‍ട്രോള്‍ റൂം തുറന്നത്.
പ്രിന്‍സ് അവന്യൂ ഗ്രൗണ്ടില്‍ 2500 പ്രതിനിധികളെ വരവേല്‍ക്കാന്‍ വിശാലമായ യൂത്ത് സ്‌ക്വയര്‍ ഒരുങ്ങുന്നു. പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മം ഇന്ന് വൈകിട്ട് 4 മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍ ഹകീം ഹാജി കളനാട് നിര്‍വ്വഹിക്കും.
ബുധനാഴ്ച നഗരി കാണല്‍ ചടങ്ങ് നടക്കും. 

സ്വാഗത സംഘത്തിന്റെയും വിവിധ സബ കമ്മറ്റികളുടെയും യോഗം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വിദ്യാനഗര്‍ യൂത്ത് സ്‌കവയറില്‍ നടക്കും. 15ന് രാവിലെ 7 മണിക്ക് നടക്കുന്ന മഹളറത്തുല്‍ ബദിരിയ്യ ആത്മീയ മജ്‌ലിസിന്റെ സംഘാടക സമിതിയും ഇതോടൊപ്പം ചേരും. .        
   


SHARE THIS

Author:

0 التعليقات: