എസ്.വൈ.എസ് ജില്ലാ യുവജനറാലി വിജയിപ്പിക്കും : എം. യു. എസ്

കാസര്‍കോട്: 'പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു'എന്ന ശീര്‍ഷകത്തില്‍ ഈ മാസം 15ന് ജില്ലാ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ജില്ലാ യുവജന റാലിയും പ്രതിനിധി സമ്മേളനവും വിജയിപ്പിക്കാന്‍ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍(എം.യു.എസ്) ജില്ലാ ക്യാബിനറ്റ് തീരുമാനിച്ചു.

യുവജന റാലിക്ക് പുറമെ പ്രോഫ് സമിറ്റ്, മര്‍ക്കസ് സമ്മേളനം,സയ്യിദ് ത്വാഹിര്‍ തങ്ങള്‍ ഉറൂസ് തുടങ്ങി നടക്കാനിരിക്കുന്ന പ്രാസ്ഥാനിക സമ്മേളനങ്ങളുടെ പ്രചരണങ്ങള്‍ ഒരോ യൂണിറ്റുകളിലും ശക്തിപ്പെടുത്താനും അതിന്നായി ഒരോ സോണ്‍ തലങ്ങളിലും പ്രത്യേക സോണ്‍ സംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കാനും ധാരണയായി.

ജില്ലാ നേതാക്കളായ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, ഹസന്‍ സഅദി മള്ഹര്‍, അഷ്റഫ് സഅദി ആരിക്കാടി, ബഷീര്‍ സഅദി ചെറൂണി, അഹ്മദ് സഅദി ചെങ്കള, നൗഫല്‍ സഅദി ഉദിനൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍