Thursday, 27 February 2020

നിലനില്‍പിനുള്ള സമരങ്ങള്‍ കൊന്നുതള്ളിയതുകൊണ്ട് അവസാനിക്കുമെന്നത് മൗഢ്യം -എസ് വൈ എസ്

കാസറഗോഡ് :  ജനാധിപത്യം നിലനില്കുന്നതിനും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനും രാജ്യത്തിന്റ ഭരണഘടനക് കവലിരിക്കുന്നവരെ കൊല വിളി നടത്തിയും കൊന്നു തള്ളിയും ഒതിക്കി കളയാമെന്നുള്ള ഫാസിസത്തിന്റെ ഉള്ളിലിരിപ്പ് മൗഢ്യമാണെന്ന് എസ് വൈ എസ് കാസറഗോഡ് സോണ്‍ അഭിപ്രായപ്പെട്ടു.

അധികാരത്തിന്റ തിണ്ണ ബലത്തില്‍  അത്തരം പ്രസ്താവനകള്‍ നടത്തുന്ന കപില്‍ മിശ്രയെ പോലുള്ളവരെ കല്‍ തുറങ്കലില്‍ അടച്  രാജ്യത്തിന്റെ നീതിപീഠം പൗരന്മാരുടെ വിശ്വാസം വീണ്ടടുത്ത് ലോകത്തിന് മുമ്പില്‍ മാത്രകയാകണമെന്നും അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ മനുഷ്യ വേട്ടയില്‍ പ്രതിഷേദിച്ചു.

കാസറഗോഡ് ടൗണില്‍ നടത്തിയ പ്രകടനത്തിന് സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങള്‍, അബ്ദുല്‍ കാദിര്‍ സഖാഫി കാട്ടിപ്പാറ, ഹംസ മിസ്ബാഹി ഓട്ടപദവ്, കരീം ദര്‍ബാര്‍ കട്ട, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, നാസിര്‍ ചേരൂര്‍, എ ആര്‍ മുട്ടത്തൊടി, കാദിര്‍ നെല്ലിക്കുന്ന്, താഹിര്‍ ഹാജി നേത്രത്വം നല്‍കി


SHARE THIS

Author:

0 التعليقات: