Wednesday, 5 February 2020

പൗരത്വ നിയമത്തിനെതിരെ നാടിളക്കി എസ് വൈ എസ് സമര യാത്രകള്‍, വ്യാഴാഴ്ച മൂന്നിടങ്ങളില്‍ സമാപിക്കും.

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശവുമായി ജില്ലാ എസ് വൈ എസ് നടത്തുന്ന മൂന്ന് മേഖലാ സമരയാത്രകള്‍ നാല് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച സമാപിക്കും. പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നാടിളക്കി മുന്നേറുന്ന സമര യാത്രകള്‍ വന്‍ ജനകീയ മുന്നേറ്റമായി മാറുന്നു.  
      
ഉത്തര, ദക്ഷിണ, മധ്യ മേഖലാ യാത്രകള്‍ക്ക് ഇതിനകം ജില്ലയിലെ 300 നടുത്ത് യൂണിറ്റുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. പാറപ്പള്ളി, കുണിയ, പേരാല്‍ എന്നിവിടങ്ങളിലാണ് സമാപന പരിപാടി നടക്കുന്നത്.
      
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍  നയിക്കുന്ന ദക്ഷിണ മേഖലായാത്ര മൂന്നാം ദിനം ബീരിച്ചേരി മഖാമിലവ് നിന്നാണ് യാത്ര ആരംഭിച്ചത് ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, അശ്രഫ് കരിപ്പൊടി, ജബ്ബാര്‍ മിസിബാഹി, റമീസ് അമാനി, അശ്‌റഫ് അശ്ഖറഫി, നൗശാദ് അമാനി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. മലയോര മേഖലയുടെ സ്‌നേ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി  രാത്രി കൊല്ലാടയില്‍ സമാപിക്കും.
     
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി  തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലായാത്ര മൂന്നാംദിന ദിന പര്യടനം തുടങ്ങിയത് കനിയാലയില്‍ നിന്നാണ്. പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി, യൂസുഫ് സഖാഫി കനിയാല,  റഹീം സഖാഫി ചിപ്പാര്‍, അശ്‌റഫ് സഅദി ആരിക്കാടി, താജുദ്ദീന്‍ മാസ്റ്റര്‍  തുടങ്ങിയവര്‍ വിവധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. രാത്രി മുഗു റോഡില്‍ സമാപിക്കും.  

സയ്യിദ് സൈനുല്‍ ആബിദീന്‍  തങ്ങള്‍ കണ്ണവം   നയിക്കുന്ന മധ്യമേഖല യാത്ര മൂന്നാം ദിന പര്യടനം തുടങ്ങിയത് മുക്കൂറില്‍ നിന്നാണ് സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഇല്യാസ് കൊറ്റുമ്പ, ജമാല്‍ സഖാഫി ആദൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, റസാഖ് സഖാഫി കോട്ടക്കുന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.രാത്രി പള്ളങ്കോട് സമാപിക്കും.

വ്യാഴാവ്ച യാത്രകള്‍ ആരംഭിക്കുന്നത് നീലമ്പാറ, കാട്ടിപ്പാറ, ഊജംപദ്വ് എന്നിവിടങ്ങളില്‍ നിന്നാണ്.      

15ന് കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രചാണ രംഗത്ത് വന്‍ മുന്നേറ്റമാണ് സമര യാത്രകളിലൂടെ ലഭിക്കുന്നത്.  


SHARE THIS

Author:

0 التعليقات: