Sunday, 9 February 2020

എസ് വൈ എസ് ജില്ലാറാലി; പ്രതിനിധി സമ്മേളനം വിദ്യാനഗറില്‍, കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച തുറക്കും

കാസര്‍കോട്:  പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍  ഈ മാസം 15ന് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രതിനിധി സമ്മളനം നടക്കുന്നത് വിദ്യാനഗര്‍ പ്രിന്‍സ് അവന്യൂ ഗ്രൗണ്ടില്‍. 2500 പ്രതിനിധികളെ വരവേല്‍ക്കാന്‍ വിശാലമായ യൂത്ത് സക്വയര്‍ ഒരുങ്ങുന്നു.
   
പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന്‍, നഗരി സജ്ജീകരണം, അനുബന്ധ സൗകര്യര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രതിനിധി സമ്മേളന നഗരിയോട് ചേര്‍ന്ന് തിങ്കളാഴ്ച കണ്‍ട്രോള്‍ റൂം തുറക്കും. ഉദ്ഘാടനം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നിര്‍വ്വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
   
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, എസ് എച്ച് എ തങ്ങള്‍ ചൗക്കി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ശകീര്‍ പെട്ടിക്കുണ്ട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.
   
15ന് രാവിലെ 7 മണിക്ക് നടക്കുന്ന മഹളറത്തുല്‍ ബദിരിയ്യ ആത്മീയ മജ്‌ലിസിന്റെ സംഘാടക സമിതിയും ഇതോടൊപ്പം ചേരും.  


SHARE THIS

Author:

0 التعليقات: