Sunday, 9 February 2020

എസ് വൈ എസ് ജില്ലാ യുവജന റാലി; എസ് എസ് എഫ് 'അക്യൂട്ട് ' ലീഡേഴ്‌സ് സമ്മിറ്റ് ഇന്ന്

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'അക്യൂട്ട്' ലീഡേഴ്‌സ് സമ്മിറ്റ് ഇന്ന് വൈകുന്നേരം 3 മണിക്ക് സ്പീഡ് വേ ഇന്‍ ഹാളില്‍ നടക്കും.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി.കെ റാഷിദ് ബുഖാരി വിഷയാവതരണം നടത്തും.

അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്യും.
ജഅഫര്‍ സാദിഖ്, സി എന്‍, ജാഫര്‍, സാദിഖ് ആവള, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി , ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍,  സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം, ഫാറൂഖ് സഖാഫി എരോല്‍,ഫാറൂഖ് സഖാഫി മളി  തുടങ്ങിയവര്‍ സംബന്ധിക്കും. ശക്കീര്‍ എം ടി പി സ്വാഗതം പറയും


SHARE THIS

Author:

0 التعليقات: