Friday, 7 February 2020

മതമൈത്രിയുടെ ഇശല്‍ പാടി ടീം ഒലീവ് നടന്നു, ഹൃദ്യമായ വരവേല്‍പ്പ് നല്‍കി ഗ്രാമീണര്‍

കുമ്പഡാജെ: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാകമ്മിറ്റി ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ പ്രചരണഭാഗമായി കുമ്പഡാജെ സര്‍ക്കിള്‍ ടീം ഒലീവ് മതമൈത്രിയുടെ ഇശല്‍ പാടി  നടന്നു. ഹൃദ്യമായ വരവേല്‍പ്പ് നല്‍കി ഗ്രാമീണര്‍. കുമ്പടാജ പഞ്ചായത്തിലെ ബെളിഞ്ച, മുക്കൂര്‍, എ പി സര്‍ക്കിള്‍, ചെറൂണി, തുപ്പക്കല്‍, കുദിങ്കില, കുമ്പടാജ, അന്നടുക്ക, മുനിയൂര്‍, കറുവത്തടുക്ക എന്നിവിടങ്ങളിലൂടെ നടത്തിയ പദയാത്ര വൈകിട്ട് മാര്‍പ്പിനടുക്കയില്‍ സമാപിച്ചു.

ഓരോ നാടുകളിലും ജാതി മത ഭേദമന്യേ നിരവധിപേരാണ് കാല്‍നടയെ വരവേറ്റത്. ഇന്ത്യയുടെ മത സൗഹൃദ പരമ്പര്യത്തിന്റെ ചരിത്രങ്ങള്‍ പ്രസംഗത്തിലും ഇശലുകളായും ടീം ഒലീവ് അവതരിപ്പിച്ചു. മത സാഹോദര്യത്തിന്റെ ഈറ്റില്ലമായ കുമ്പടാജയുടെ ഗ്രാമവാസികള്‍ക്ക് ടീം ഒലീവിന്റെ പദയാത്ര പുതു അനുഭവമേകി. മധുര പാനീയങ്ങളും പലഹാരങ്ങളും നല്‍കിയാണ് ടീം ഒലീവിനെ നാട്ടുകാര്‍ സ്വീകരിച്ചത്. ബെളിഞ്ച കര്‍ക്കടഗോളി മഖാം പരിസരത്തുനിന്ന് ആരംഭിച്ച യാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഹിമ്മാത്ത് ജന.സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി നിര്‍വഹിച്ചു.

മാര്‍പ്പിനടുക്കയില്‍ നടന്ന സമാപന സംഗമത്തില്‍ സോണ്‍ പ്രസിഡന്റ് എ.കെ. സഖാഫി കന്യാന അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്ളരി ബെളിഞ്ച പ്രമേയ പ്രഭാഷണം നടത്തി.
സിദ്ദീഖ് ഹനീഫി അന്നടുക്ക, എസ് മുഹമ്മദ് മുസ്ലിയാര്‍,അബ്ദുല്ല സഅദി തുപ്പക്കല്‍, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, അസീസ് ഹിമമി ഗോസാഡ, അബ്ദുല്ല മബ്‌റൂഖി, ഉമര്‍ അഹ്‌സനി തുപ്പക്കല്‍, റഫീഖ് സഖാഫി മുനിയൂര്‍, ഹുസൈന്‍ സഖാഫി തുപ്പക്കല്‍, ഉമര്‍ മുനിയൂര്‍, എന്‍ കെ അബൂബക്കര്‍ ബെളിഞ്ച, മുഹമ്മദ് ഗുരിയടുക്ക, നാസര്‍ സഖാഫി ബെളിഞ്ച, മുഹമ്മദ് മുസ്ലിയാര്‍ മുണ്ടക്കാട്, അസീസ് മാര്‍പ്പിനടുക്ക, അഷ്‌റഫ് മുക്കൂര്‍, ബഷീര്‍ സഖാഫി അബ്ദുറഹ്മാന്‍ എം കെ മാര്‍പ്പിനടുക്ക, സുബൈര്‍ അഗല്‍പ്പാടി, ലത്തീഫ് പുത്രോടി, ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി, അഷ്‌റഫ് കുദിങ്കില, അബ്ദുലത്തിഫ് ഗോളിക്കട്ട, അഷ്‌റഫ് കുദിങ്കില, മുഹമ്മദ്കുഞ്ഞി കരോടി, ശംസുദ്ധീന്‍ മൗലവി കറുവത്തടുക്ക, ജഅഫര്‍ അഗല്‍പ്പാടി, ഫാറൂഖ് കജമല, അബ്ദുല്ല മുസ്ലിയാര്‍ ചക്കുടല്‍, അബ്ദുറസാഖ് ഗുഡ്ഡെ, മുത്തലിബ് കറുവത്തടുക്ക, ശിഹാബ് കരോടി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: