എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍ ടീം ഒലീവ് പദയാത്ര 6ന്

കുമ്പഡാജെ: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാകമ്മിറ്റി ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ പ്രചരണഭാഗമായി കുമ്പഡാജെ സര്‍ക്കിള്‍ ടീം ഒലീവിന്റെ പദയാത്ര ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10.30ന് ബെളിഞ്ച കര്‍ക്കടഗോളി മഖാം പരിസരത്തുനിന്ന് ആരംഭിക്കും.

മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി നേതൃത്വം നല്‍കും. എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ദീഖ് ഹനീഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനസമിതിയംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജാഥാനായകന്‍ ഹുസൈന്‍ സഖാഫി തുപ്പക്കല്ലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 
അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ സന്ദേശപ്രഭാഷണം നടത്തും. 

വിവിധ യൂനിറ്റുകളിലെ പര്യടനത്തിനുശേഷം വൈകിട്ട് അഞ്ചുമണിക്ക് മാര്‍പ്പിനടുക്കയില്‍ സമാപിക്കും.സമാപന സംഗമത്തില്‍ സോണ്‍ പ്രസിഡന്റ് എ.കെ. സഖാഫി കന്യാന അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി കുമ്പഡാജെ ഉദ്ഘാടനം ചെയ്യും. 

എസ് വൈ എസ് ജനറല്‍ സെക്രട്ടറി എന്‍ കെ എം മഹ്‌ളരി ബെളിഞ്ച പ്രമേയ പ്രഭാഷണം നടത്തും. 
ഇബ്‌റാഹിം മുസ്ലിയാര്‍ പുത്രോടി, മുഹമ്മദ് മുസ്ലിയാര്‍ പാലഗം, ഇഖ്ബാല്‍ ആലങ്കോള്‍, ആബിദ് നഈമി, അബ്ദുല്ല സഅദി, റഫീഖ് സഖാഫി മുനിയൂര്‍, മുബീന്‍ ആനപ്പാറ, ബാത്വിഷ സുഹ്‌രി, ഉമര്‍ അഹ്‌സനി തുപ്പക്കല്‍, ഇല്യാസ് ബെളിഞ്ച, നാസര്‍ കടമ്പ്, ശഫീഖ് ഹിമമി, ഉമര്‍ മുനിയൂര്‍, അശ്‌റഫ് മുനിയൂര്‍, എസ് ഐ. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിക്കും. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍