Monday, 10 February 2020

എസ്.വൈ.എസ് കുമ്പള സര്‍ക്കിള്‍ പദയാത്ര സമാപിച്ചു

കുമ്പള: ഈ മാസം 15 ന് നടക്കുന്ന ജില്ലാ യുവജന റാലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന കുമ്പള സര്‍ക്കിള്‍ പദയാത്ര സമാപിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദരബാര്‍ക്കട്ട ജാഥാ ക്യാപ്റ്റന്‍ ഹാഫിള് രിഫായി സഖാഫി മൈമൂന്‍ നഗറിന് പതാക കൈമാറി തുടക്കം കുറിച്ച പ്രയാണം സര്‍ക്കിള്‍ പരിധിയിലെ വിവിധ യൂണിറ്റുകളില്‍ സഞ്ചരിച്ച് മുളിയടുക്കയില്‍ സമാപിച്ചു.

സോണ്‍ സെക്രട്ടറി മുഹമ്മദ് സഖാഫി കുറ്റിയാളം സര്‍ക്കിള്‍ നേതാക്കളായ അസീസ് സഅദി മുളിയടുക്കം ആരിഫ് എഞ്ചിനീയര്‍ നസീര്‍ ബാഖവി അബ്ദുറഹ്മാന്‍ പേരാല്‍ ഒലീവ് ടീമംഗങ്ങള്‍ യാത്രയെ അനുഗമിച്ചു


SHARE THIS

Author:

0 التعليقات: