Friday, 7 February 2020

'പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു' എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി ശനിയാഴ്ച തിരൂരില്‍

തിരൂര്‍: 'പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന ജില്ലാ യുവജന റാലി ശനിയാഴ്ച തിരൂരില്‍ നടക്കും. വൈകുന്നേരം നാലിന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന റാലിയില്‍ കാല്‍ലക്ഷം പേര്‍ അണിനിരക്കും. 

എസ് വൈ എസ് സന്നദ്ധ വിഭാഗം ടീം ഒലീവിന്റെ 2,277 അംഗങ്ങളും 2,436 സാന്ത്വനം വളണ്ടിയര്‍മാരും പ്രത്യേക യൂനിഫോമില്‍ റാലിയുടെ ഭാഗമാകും. റാലി പൊതുസമ്മേളന വേദിയായ തലക്കടത്തൂര്‍ ആസാദി സ്ട്രീറ്റില്‍ സമാപിക്കും.

വൈകുന്നേരം 6 ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. 

എസ്.വൈ.എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും.

ജില്ലയിലെ 10 സോണുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സാന്ത്വന ഭവനം - 'ദാറുല്‍ഖൈര്‍' - സമര്‍പ്പണവും, അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും. കേന്ദ്രസര്‍ക്കാറിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രതിഷേധ സംഗമം കൂടിയാകും യുവജനറാലിയും പൊതുസമ്മേളനവും. അരലക്ഷം പേര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 


യുവജന റാലി നടക്കുന്ന ശനിയാഴ്ച രാവിലെ എട്ടിന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട് അദ്ധ്യക്ഷത വഹിക്കും. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം സന്ദേശം നല്‍കും. ഒമ്പത് മണിക്ക് നടക്കുന്ന പഠനം സെഷനില്‍ സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍ ആമുഖ ഭാഷണം നടത്തും. മതം ആദര്‍ശം, തൊഴില്‍ വിദ്യാഭ്യാസം, സംസ്‌കാരം സദാചാരം, രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ യാഥാക്രമം  എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സ്വാദിഖ് വെളിമുക്ക്, അബ്ദുല്‍ മജീദ് അരിയല്ലൂര്‍ എന്നിവര്‍ അവതരിപ്പിക്കും. 

11.30ന് 'പൗരത്വം ഔദാര്യമല്ല' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ഡോ.ഹുസൈന്‍ രണ്ടത്താണി, എസ് ഷറഫുദ്ധീന്‍ സംസാരിക്കും. 1.40ന് നടക്കുന്ന ഗുരുസന്നിധി സെഷനില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ഷിറിയ ആലികുഞ്ഞി മുസ്ലിയാര്‍ സംസാരിക്കും. 

2.15ന്  'എസ് വൈ എസിന്റെ വര്‍ത്തമാനം' എന്ന പ്രാസ്ഥാനികം സെഷനില്‍ അലവി ഹാജി പുതുപ്പറമ്പ്  ആമുഖ ഭാഷണം നടത്തും. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി വിഷയാവതരണം നടത്തും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട്, സി പി സൈദലവി ചെങ്ങര, മുഹമ്മദ് പറവൂര്‍  തുടങ്ങിയവര്‍ പ്രസംഗിക്കും.  തുടര്‍ന്ന് നാല് മണിക്ക് തിരൂര്‍ വാഗണ്‍ ട്രാജഡി പരിസരത്ത് നിന്ന് റാലി ആരംഭിക്കും.

യുവജന റാലിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ബുധനാഴ്ച ആസാദി സ്ട്രീറ്റില്‍ തുടക്കമായി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് നഗരിയില്‍ ആത്മീയ സമ്മേളനം നടന്നു. ഇന്നലെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് നടന്ന നിധി വരവില്‍ യുവജന റാലിയുടെ ഭാഗമായി ജില്ലയിലെ 609 യൂണിറ്റുകളില്‍ സ്ഥാപിച്ച സമ്മേളന നിധിയുമായി പ്രവര്‍ത്തകര്‍ ആസാദി സ്ട്രീറ്റിലെത്തി. ഓരോ യൂണിറ്റുകളില്‍ നിന്നുമെത്തിയ സ്‌നേഹ നിധി പെട്ടികള്‍ നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ന് (വെള്ളി) നടക്കുന്ന സൗഹൃദ സംഗമം വൈകുന്നേരം നാലിന് ആസാദി സ്ട്രീറ്റില്‍ വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാസു മാസ്റ്റര്‍, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ബാവ, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് എന്നിവര്‍ മുഖ്യാതിഥികളാകും. വെട്ടം ആലിക്കോയ(മുസ്ലിം ലീഗ്), ഇ ജയന്‍(സി പി എം), ഹൈദ്രോസ് മാസ്റ്റര്‍(കോണ്‍ഗ്രസ്) എന്നിവര്‍ പ്രസംഗിക്കും രാത്രി 6, 30 ന് നടക്കുന്ന മതപ്രഭാഷണം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 

റാലിയുടെ ഭാഗമായി ഇതിനകം വിവിധ പദ്ധതികള്‍ നടന്നു. മഈശ എന്ന പേരില്‍ ജില്ലയിലെ പത്ത് കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായി പെട്ടിക്കടകള്‍ നല്‍കി. ആയിരത്തോളം രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടന്നു. 

ബിയ്യം കായലില്‍ ജല യാത്ര, റോഡ് മാര്‍ച്ച്, 1000 ഉര്‍ദികള്‍, സ്‌നേഹ നിധി, നിധി വരവ്, ഒരു ലക്ഷം വീടുകളില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രസ്ഥാനിക സംഗമം, ആയിരം പ്രമേയ പ്രഭാഷണങ്ങള്‍, 10 കേന്ദ്രങ്ങളില്‍ സമര സദസുകള്‍, 69 സമര യാത്രകള്‍, 700 ഗ്രാമങ്ങളില്‍ സമര സഞ്ചാരം, അടുക്കളത്തോട്ടം തുടങ്ങി നൂറിലധികം പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു.


SHARE THIS

Author:

0 التعليقات: