Sunday, 9 February 2020

കാസര്‍കോട് യൂത്ത് സ്‌ക്വയറില്‍ എസ് വൈ എസ് മീഡിയാ കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തില്‍ ഈ മാസം 15ന് നടക്കുന്ന ജില്ലാ യുവജന റാലിയുടെ മീഡിയാ പ്രചാരണം ലക്ഷ്യം വെച്ച് പുതിയ ബസ്റ്റാന്റിനു സമീപം യൂത്ത് സ്‌ക്വയറില്‍  മീഡിയോ കോര്‍ണര്‍ തുറന്നു.
   
സ്വാഗത സംഘം മീഡിയാ ചെയര്‍മാന്‍ സി എല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം ഉദ്ഘാടനം ചെയ്തു.
   
പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യത്തെ തെരുവകളിലും ക്യാമ്പസുകളിലും വലിയ ചെറുത്തു നില്‍പാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതൊരു മതത്തിനെതിരായ പ്രശ്‌നമായി കാണാതെ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള പോരാട്ടമായി നാമേറ്റെടുക്കണം. ഹാശിം പറഞ്ഞു.
     
കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ദീഖ് സഖാഫി ബായാര്‍, ശകീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, എ വി സുരേഷ് ആശംസ നേര്‍ന്നു. ജില്ലാ എസ് വൈ എസ് ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: