Sunday, 16 February 2020

ഭക്ഷണത്തിന് സ്റ്റീല്‍ പാത്രങ്ങള്‍, എഴുതാന്‍ കടലാസ് പേന; എസ് വൈ എസ് കാസര്‍കോട് ജില്ലാ യുവജന റാലിയുടെ ഗ്രീന്‍ പ്രോട്ടോകോളിന് പരക്കെ പ്രശംസ

കാസര്‍കോട്: എസ് വൈ എസ്  ജില്ലാ യുവജന റാലി ചരിത്രം തീര്‍ത്ത് സമാപിച്ചപ്പോള്‍ പരക്കെ പ്രശംസിക്കപ്പെട്ട് സംഘാടകരുടെ ഗ്രീന്‍ പ്രോട്ടോകോള്‍. പ്ലാസ്റ്റിക്കിന് നോ പറഞ്ഞ് കൊണ്ടായിരുന്നു പ്രചാരണം മുതല്‍ സമാപനം വരെ എല്ലാ സംവിധാനങ്ങളും. ജില്ല മുഴുവന്‍ നിറഞ്ഞു നിന്നത് തുണി ബാനറുകളായിരുന്നു. സമര യാത്രയിലെ ആറ് വാഹനങ്ങളും അലങ്കരിച്ചത് തുണി ബാനര്‍ കൊണ്ട്.
   
ഇന്ത്യുടെ ആത്മാവിലേക്ക് പ്രവേശിക്കുന്ന തരത്തില്‍ നാഷണല്‍ ആര്‍ട്‌സ് സംവിധാനിച്ച പ്രധാന കവാടം മുഴുവന്‍ പ്ലാസിറ്റിക് മുക്തമായിരുന്നു. തുണി കൊണ്ടും പാഴ്് വസ്തുക്കള്‍ കൊണ്ടുമാണ് കവാടം ഒരുക്കിയത്.
    
പ്രതിനിധി സമ്മേളനത്തിന്റെ ബാനര്‍ തുണിക്ക് വഴി മാറിയപ്പോള്‍ ജില്ലയുടെ മത സൗഹാര്‍ദ്ദവും എന്‍ ആര്‍ സിക്കെതിരെയുള്ള സന്ദേശവും വിളിച്ചോതുന്ന ആകര്‍ഷണീയ ചിത്രമായി മാറി.
   
പൊതു സമ്മേളനം നടന്ന കാസര്‍കോട് നഗരിയില്‍ ബാനര്‍ തന്നെ ഒഴിവാക്കി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബാനര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കൊടിയും തോരണങ്ങളുമെല്ലാം പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു.
   
വലിയ വെല്ലു വിളി രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30വരെ വിദ്യാനഗര്‍ പ്രിന്‍സ് കോമ്പൗണ്ടില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലെ രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണ വിതരണമായിരുന്നു. ഡിസ്‌ബോസിബിള്‍ പ്ലേറ്റും ഗ്ലാസ്സും ഒഴിവാക്കി നഗരസഭയുടെ 1000 പ്ലോറ്റും സ്റ്റീല്‍ ഗ്ല്രാസ്സും വാടകക്കെടുത്ത് പ്രശംനം പരിഹരിച്ചു. രാവിലെ ഭക്ഷണം വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ട് വന്നതും. ഉച്ചക്ക് ഇറച്ചിച്ചോര്‍ വിതരണം ചെയതതും  അവശിഷ്ടം ഇല്ലാതിരിക്കാന്‍ സഹായകമായി. വേദിയില്‍ പോലും കുപ്പി വെള്ളം ഒഴിവാക്കി.
    
ബാഡ്ജ് തുണി കൊണ്ട് തയ്യാറാക്കിയപ്പോള്‍ പ്രതിനിധികള്‍ക്ക് എഴുതാന്‍ കടലാസ് പാഡിനൊപ്പം മനോഹരമായ കടലാസ് പേന കൂടി  നല്‍കിയത് കൗതുകമായി

സമ്മേളനം കഴിഞ്ഞ രാത്രി തന്നെ നഗരത്തില്‍ കെട്ടിയ തോരണങ്ങളും ഗ്രൗണ്ടിലെ അവശിഷ്ടങ്ങളും നീക്കി വളണ്ടിയര്‍ സേവന സജ്ജരായി. പതിനായിരത്തോളം പേര്‍ ഒരുമിച്ചു കൂടി റാലിയും പൊതു സമ്മേളനവും പരമാവധി ട്രാഫിക്ക് ബ്ലോക്കില്ലാതെ നടത്താനും സംഘാടകര്‍ക്കു സാധിച്ചു.

പ്രതിനിധി സമ്മേളന വേദിയോട് തൊട്ട് കിടന്ന തേക്കിന്‍ കാട് അതിന്റെ തനിമ നില നിറുത്തിക്കൊണ്ട് സംഘടനയുടെ 65 വര്‍ഷത്തെ ചരിത്രം പഠിക്കാന്‍ അവസരം നല്‍കി ചരിത്ര വനം സൃഷ്ടിച്ചു. ഓരോ മരവും ഒരോ വര്‍ഷത്തെ ചരിത്രം പറഞ്ഞു തരുന്ന രീതിയില്‍ സംവിധാനിച്ച ചരിത്ര വനത്തിലേക്ക് നൂറുകണക്കിനാളുകളാണ് സന്ദര്‍ശനം നടത്തിയത്. എല്ലാം കൊണ്ടും ഗ്രീന്‍ പ്രോട്ടോകോളിലേക്ക് മടങ്ങിയ സമ്മേളനം. പ്ലാസ്റ്റിക്ക് ഒഴിവാക്കിയും വലിയ സമ്മേളനം നടത്താമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു എസ് വൈ എസ്
   


SHARE THIS

Author:

0 التعليقات: