എസ് വൈ എസ് മൂന്ന് സമര യാത്രകള്‍ മൂന്നാം ദിനത്തിലേക്ക്; നാടെങ്ങും സ്വീകരണം

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല. യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശവുമായി ജില്ലാ എസ് വൈ എസ് നടത്തുന്ന മൂന്ന് മേഖലാ സമരയാത്രകള്‍ മൂന്നാം ദിനത്തിലേക്ക്. പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന  പ്രതിഷേധങ്ങക്ക് ശക്തിപകരുന്നതാണ്  നാടെങ്ങും ലഭിക്കുന്ന ആവേശകരമായ സ്വീകരണള്‍.
      
ഉത്തര, ദക്ഷിണ, മധ്യ മേഖലാ യാത്രകള്‍ക്ക് ഇതിനകം ജില്ലയിലെ 200 നടുത്ത് യൂണിറ്റുകളില്‍ പര്യടനം പൂര്‍ത്തിയാക്കി.
      
സയ്യിദ് സൈനുല്‍ ആബിദീന്‍  തങ്ങള്‍ കണ്ണവം   നയിക്കുന്ന മധ്യമേഖല യാത്ര രണ്ടാം ദിന പര്യടനം തുടങ്ങിയത് ചെങ്കള കുഞ്ഞിക്കാനത്തു നിന്നാണ് സയ്യിദ് യു പി എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഇല്യാസ് കൊറ്റുമ്പ, ബശീര്‍ പുളിക്കൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
     
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖലായാത്ര രണ്ടാം ദിനം  യാത്ര ആരംഭിച്ചത് അഴീത്തലയില്‍ നിന്നാണ്. ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, അശ്രഫ് കരിപ്പൊടി, ജബ്ബാര്‍ മിസിബാഹി, അശ്രഫ് സുഹ്‌രി, സത്താര്‍ പഴയ കടപ്പുറം വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
     
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി  തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലായാത്ര രണ്ടാം ദിന പര്യടനം തുടങ്ങിയത് ഗാന്ദിനഗര്‍ മഖാം സിയാരത്തോടു കൂടിയാണ്. മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി, മുഹമ്മദ് സഖാഫി തോക്കെ, റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ വിവധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.  
      
15ന് കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രചാണം കൂടിയാവുകയാണ് ജില്ലാ യാത്രകള്‍  

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍