Friday, 7 February 2020

എസ് വൈ എസ് മീഡിയാ കോര്‍ണര്‍ ഉദ്ഘാടനം ശനിയാഴ്ച, ഞായറാഴ്ച സുന്നി വോയ്‌സ് ഡേ

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തില്‍ ഈ മാസം 15ന് നടക്കുന്ന ജില്ലാ യുവജന റാലിയുടെ മുന്നോടിയായി ജില്ലയിലെ പതിനായിരം പേരിലേക്ക് പ്രവര്‍ത്തകര്‍ കടന്നു ചെല്ലുന്നു. സാംസ്‌കാരികാധിനിവേശത്തിനെതിരെ സാഹിത്യ പ്രപതിരോധം ലക്ഷ്യം വെച്ച് ഞായറാഴ്ച സുന്നിവോയ്‌സ് ഡേ ആചരിക്കും.  
   
ജില്ലയിലെ 365 യൂണിറ്റ് കേന്ദ്രികരിച്ച് സോണ്‍, സര്‍ക്കിള്‍ സാരഥികളുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം നടക്കും. പുതിയ ആറായിരം പേരെ സുന്നി വോയ്‌സ് വായനാ ശൃഖലയില്‍ കണ്ണികളാക്കും.
    
ജില്ലാ റാലി മീഡിയാ പ്രചാരണം ലക്ഷ്യം വെച്ച് പുതിയ ബസ്റ്റാന്റിനു സമീപം യൂത്ത് സ്‌കവയറില്‍  മീഡിയാ കോര്‍ണര്‍ തുറക്കും.  ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മീഡിയാ ചെയര്‍മാന്‍ സി എല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം മീഡിയാ കോര്‍ണര്‍ ഉദ്ഘാടനം ചെയ്യും.
    
ഇതു സംബന്ധിമായി കാസര്‍കോട്  ചേര്‍ന്ന ജില്ലാ എസ് വൈ എസ് സ്വാഗത സംഘം പ്ലാനിംഗ് ബോര്‍ഡ് യോഗം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യതക്ഷതയില്‍ ജനറല്‍ കണ്‍വീനര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.  
     
സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: