സമര യാത്ര സ്വീകരണം പ്രൗഢമായി

ബങ്കളം: എസ് വൈ എസ് ജില്ലാ സമ്മേളന പ്രചരണ ഭാഗമായി ജില്ലാ അധ്യക്ഷന്‍ പഞ്ചിക്കല്‍ തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖല സമരയാത്രയ്ക്ക് ബങ്കളം യൂണിറ്റ് ഊഷ്മള സ്വീകരണം നല്‍കി. റാശിദ് സഖാഫി ഹിമമി  സ്വാഗതം പറഞ്ഞു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് സന്ദേശ പ്രഭാഷണം നടത്തി.

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് മൂസ താനിയന്തടം ഉപഹാരം സമര്‍പ്പിച്ചു. ജാഥാനായകന്‍ സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍ നന്ദി പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി.
ജബ്ബാര്‍ മിസ്ബാഹി, അഷ്‌റഫ് സുഹ്രി, അഷ്‌റഫ് അഷ്‌റഫീ, അഷ്‌റഫ് കരിപ്പൊടി, മഹ്മൂദ് അംജദി,   അബ്ദുല്‍ ഖാദര്‍, മൂസ മൗലവി, റാഫി ബങ്കളം തുടങ്ങിയവര്‍  സംബന്ധിച്ചു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍