Friday, 7 February 2020

എസ് വൈ എസ് സമരയാത്രക്ക് സ്വീകരണം നല്‍കി

മുഗു: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശവുമായി ജില്ലാ എസ് വൈ എസ് നടത്തുന്ന സമരയാത്രക്ക് സങ്കായം കര യൂണിറ്റില്‍ ഉജ്വല സ്വീകരണം.

ജാഥാ നായകന്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി മള്ഹര്‍ സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് ഹാമിദ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് സഖാഫി ബായാര്‍, ലത്തീഫ് സഖാഫി മൊഗ്രാല്‍ പ്രസംഗിച്ചു.

ജാഥാ നായകനുള്ള ഉപഹാരം കര ജമാഅത്ത് ഫൈനാന്‍സ് സെക്രട്ടറി ടി എസ് മുഹമ്മദ്, എസ് വൈ എസ് സെക്രട്ടറി സി പി സിദ്ധീഖ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.

ലത്തീഫ് സുഹ്രി, അബ്ദുല്ല പുതിയപുര, അബ്ദുല്‍ റഹ്മാന്‍ ചള്ളങ്കയം സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: