Friday, 14 February 2020

എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് പതാക ഉയര്‍ന്നു; പ്രകടനവും പൊതു സമ്മേളനവും ശനിയാഴ്ച

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു  എന്ന പ്രമേയത്തില്‍ ശനിയാഴ്ച കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് പതാക ഉയര്‍ന്നു. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിനു ശേഷം നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പതാക ജാഥയായി പ്രവര്‍ത്തകര്‍ നഗരിയിലെത്തി.

സിയാറത്തിന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.  സ്‌കൗട്ട് ഭവന് മുമ്പിലുള്ള പ്രിന്‍സ് അവന്യൂവിലെ യൂത്ത് സ്‌ക്വയറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തി.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് യു പി എസ് തങ്ങള്‍,  സയ്യിദ് ജഅഫര്‍ തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് അാഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍, ഹമീദ് പരപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.  
    
ശനിയാഴ്ച രാവിലെ 7.30ന് നഗരിയില്‍ മഹളറത്തുല്‍ ബദ് രിയ്യ ആത്മീയ സംഗമം നടക്കും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.     

9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ട്രഷറര്‍  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ, എം സി ഖമറുദ്ദീന്‍ എം എല്‍ എ മഞ്ചേശ്വരം, മുനീര്‍ ബാഖവി തുരുത്തി മുഖ്യാതിഥികളാകും.  
     
രാവിലെ  11.15ന് പൗരത്വം ഔദാര്യമല്ല വിഷയത്തില്‍ സെമിനാര്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
       
സംസ്‌കാരം, സദാചാരം, മതം ആദര്‍ശം, വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴില്‍  എന്നീ വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ക്ക ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, റഹ്മത്തുല്ലാഹ് സഖാഫി എളമരം,  ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, നേതൃത്വം നല്‍കും.
    
വൈകിട്ട് 3ന് പ്രസ്ഥാനിക സെഷനില്‍ എസ് വൈ എസിന്റെ വര്‍ത്തമാനം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് അവതരിപ്പിക്കും.
   
3.30ന് ഗുരു സന്നിധിയില്‍  താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരും താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരും പ്രതിനിധികള്‍ക്ക് ആത്മീയോപദേശം നല്‍കും.
     
ജില്ലാ യുവജനറാലി  4.30ന് നഗരിയില്‍ നിന്ന് പുറപ്പെടും. പുതിയ ബസ്റ്റാന്റ് ചുറ്റി നഗരിയില്‍ സമാപിക്കും. സമാപന സമ്മേളനം  കാസര്‍കോട് നുള്ളിപ്പാടിയില്‍ തയ്യാറാക്കിയ ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്തിന്റെ പ്രാര്‍ഥനയോടെ വൈകിട്ട് 5.30ന് ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
  
ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദു റഹ്മാന്‍ സഖാഫി, മുഹമ്മദ് റാശിദ് ബുഖാരി പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും.
    
ടീം ഒലീവ് സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയും ദാറുല്‍ ഖൈര്‍ ഭവന പദ്ധതി ഉദ്ഘാടനം  മജീദ് കക്കാടും മഈശ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും നിര്‍വ്വഹിക്കും.


SHARE THIS

Author:

0 التعليقات: