തസ്‌ലിം വധം: കൊലയാളി സംഘത്തിലെ അഞ്ചുപേര്‍ പോലീസ് വലയില്‍

മംഗളൂരു: കാസര്‍കോട് ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്തസിമിനെ (38) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പൊലീസ് വലയില്‍. കാസര്‍കോട്ടുകാരായ രണ്ടുപേരും ഹുബ്ലി സ്വദേശികളായ മൂന്നുപേരുമാണ് പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദുബൈയില്‍ നിന്നും ക്വട്ടേഷന്‍ നല്‍കിയ സൂത്രധാരനെ കുറിച്ചുള്ള വ്യക്തമായ സൂചന ഇവരില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. തസ്ലീമിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവ കാറും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വ്യക്തവരികയുള്ളൂ. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ദുബൈയില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തുന്ന വിവരം ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹുബ്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിനാണ് തസ്ലീമിനെ റാഞ്ചാനും കൊലപ്പെടുത്താനുമുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ തട്ടിക്കൊണ്ടുപോകലിന് ദൃക്‌സാക്ഷികളായ സഹോദരന്‍ ഖാദറും മറ്റു രണ്ടു പേരെയും ഗുല്‍ബര്‍ഗയിലെത്തിച്ച് ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിയേണ്ടതുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ കാസര്‍കോട്ടുള്ള സഹോദരനും സുഹൃത്തുക്കളും എത്തിയ ശേഷമായിരിക്കും അറസ്റ്റുണ്ടാവുക.

ഞായറാഴ്ച വൈകിട്ടോടെയാണ് സജിപെ മുന്നൂര്‍ വില്ലേജിലെ സാഗ്രി ശാന്തിനഗറില്‍ തസ്ലീമിനെ ഇന്നോവ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന് ഉപയോഗിച്ച കാറില്‍ തന്നെയാണ് അതിക്രൂരമായി കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍