തമിഴ് നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

actor-vijay
തമിഴ് സൂപ്പര്‍താരം വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

വിജയ് നായകനായി എത്തിയ പുതിയ ചിത്രം ബിഗിലിന്റെ നിര്‍മാതാവ് എജിഎസ് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് നടപടി. എജിഎസുമായി ബന്ധപ്പെട്ട് 20 സ്ഥലങ്ങളില്‍ ഇന്ന് റെയ്ഡു നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്റെ വീട്ടിലും ഇപ്പോള്‍ റെയ്ഡ് നടക്കുകയാണ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍