Thursday, 6 February 2020

യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ചു

ബേക്കല്‍: പനയാല്‍ പള്ളാരത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. പള്ളാരം പൂടംകല്ലടുക്കത്തെ നാരായണന്റെയും കാര്‍ത്യായനിയുടെയും മകള്‍ വിനിത (30)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. 

മുറിക്കുള്ളില്‍ നിന്നും തീയും പുകയും കണ്ട തൊട്ടടുത്ത വീട്ടിലെ ബന്ധുക്കള്‍ എത്തി കതക് തകര്‍ത്ത് യുവതിയെ പുറത്തെടുത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്.  കാഞ്ഞങ്ങാട് ജില്ലാ സ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തഹസില്‍ ദാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മൃതദേഹ പരിശോധന നടത്തും. ഭര്‍ത്താവ്: സുരേഷ്, സഹോദരങ്ങള്‍: വിനോദ് (ഗള്‍ഫ്) പരേതനായ വിജയന്‍.


SHARE THIS

Author:

0 التعليقات: