Saturday, 8 February 2020

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ പ്രീതി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മെട്രോ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്‌ബോള്‍ പൊലീസ് അക്കാദമിയില്‍ നിന്നുള്ള പ്രീതിയുടെ ഒരു ബാച്ച്മേറ്റ് മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2018 ബാച്ചില്‍ നിന്നുള്ള ദീപന്‍ഷു രതി പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.സബ് ഇന്‍സ്‌പെക്ടര്‍ കൂടിയായ ദീപന്‍ഷു പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പ്രീതി നിരസിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊലപാതക വിവരം അറിഞ്ഞയുടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

വെടിവച്ചയാളെ കണ്ടെത്താനായി പ്രദേശത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നാണ് കൊലപാതകിയെ മനസിലായതെന്നാണ് സൂചന. കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രീതി അഹ്ലാവത്തിനെ നിയമിച്ചത്. ഇവര്‍ രോഹിണി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: