Thursday, 6 February 2020

വിഭജന കാലത്ത് ഇന്ത്യയില്‍ തുടരുക വഴി മുസ്ലീങ്ങള്‍ രാജ്യത്തിന് ഉപകാരമല്ല ചെയ്തത്'; വീണ്ടും വിദ്വേഷ പരാമര്‍ശങ്ങളുമായി യോഗി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമായി തുടരുമ്പോള്‍ വീണ്ടും വിദ്വേഷ പരാമര്‍ശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

വിഭജന കാലത്ത് ഇന്ത്യയില്‍ തുടരുക വഴി മുസ്ലീങ്ങള്‍ രാജ്യത്തിന് ഉപകാരമല്ല ചെയ്തതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പാകിസ്ഥാന്റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിര്‍ക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ യോഗി ആദിത്യനാഥ് നടത്തിയിരിക്കുന്നത്. 


SHARE THIS

Author:

0 التعليقات: