Thursday, 5 March 2020

ഡല്‍ഹിയല്ല യുപിയെന്ന് ആക്രോശം; മുസ്ലിം യുവാക്കള്‍ക്കു നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

ലഖ്നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ മുസ്ലിം യുവാക്കള്‍ക്കു നേരെ ക്രൂര മര്‍ദ്ദനവും മതാധിക്ഷേപവും. പശുവിനെ കശാപ്പു ചെയ്തെന്ന് ആരോപിച്ചാണ് യുവാക്കള്‍ക്കളെ മര്‍ദ്ദിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ഏഴോളം വരുന്ന ആളുകള്‍ ചേര്‍ന്ന് ഇരുവരേയും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമത്തില്‍ പ്രചരിക്കുകയുണ്ടായി. മര്‍ദ്ദിക്കരുതെന്ന് യുവാക്കള്‍ പറയുന്നുണ്ടെങ്കിലും അക്രമികള്‍ ഇതുകേട്ട ഭാവമില്ലാതെ മര്‍ദ്ദനം തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡല്‍ഹിയല്ല യുപിയെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. മാര്‍ക്കറ്റിലേക്ക് കാരറ്റ് വാങ്ങാന്‍ വന്നതായിരുന്നു ഞങ്ങളെന്ന് മര്‍ദ്ദനമേറ്റവരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വലിച്ചിഴക്കുകയുമായിരുന്നു. ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഏകദേശം ഏഴോളം പേരുണ്ടായിരുന്നുവെന്നും ഇത് ഡല്‍ഹിയാണെന്ന് കരുതിയോ എന്നു ചോദിച്ചാണ് മര്‍ദ്ദിച്ചതെന്നും യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. ഡല്‍ഹി സംഭവവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല ഞങ്ങളെല്ലാവരും സഹോദന്മാരാണെന്നും മര്‍ദ്ദനമേറ്റ യുവാവ് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: