Monday, 16 March 2020

മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പു നടത്തിയില്ല; സഭ 26 വരെ നിര്‍ത്തിവച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാതിദ്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടടുപ്പിലേക്കു കടക്കാതെ നിയമസഭാ സമ്മേളനം താത്കാലികമായി പിരിഞ്ഞു. ഇന്നു വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കണക്കിലെടുക്കാതെ, സ്പീക്കര്‍ ഗവര്‍ണര്‍ നര്‍മദ പ്രസാദ് സമ്മേളനം 26 വരെ നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.

22 എംഎല്‍എമാര്‍ രാജി നല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനോട് ഇന്നു വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. 

രാവിലെ പതിനൊന്നിനു ചേര്‍ന്ന സഭയില്‍ ഗവര്‍ണര്‍ ഒരു മിനിറ്റു മാത്രമാണ് മാത്രമാണ് സംസാരിച്ചത്. ജനാധിപത്യത്തിന്റെ അന്തസു പാലിച്ചുകൊണ്ട് ഭരണഘടനാ പരമായ നടപടികളിലേക്കു കടക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സഭ വിട്ടത്. ഇതിനു പിന്നാലെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിമത എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല. എംഎല്‍എമാര്‍ക്കു സഭയില്‍ എത്താന്‍ കഴിയാത്തതിനാല്‍ വിശ്വാസവോട്ടടുപ്പു നീട്ടിവയ്ക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. 

വിമത എംഎല്‍എമാരുടെ രാജി കൂടി സ്പീക്കര്‍ സ്വീകരിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും. ഇതോടെ 107 എംഎല്‍എമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. 

വിശ്വാസവോട്ടെടുപ്പു നീട്ടിവച്ചതിനെതിരെ പ്രതിപക്ഷം ഗവര്‍ണറെയോ സുപ്രീം കോടതിയെയോ സമീപിച്ചേക്കും. ഇതോടെ കര്‍ണാകയിലേതിനു സമാനമായ നിയമ യുദ്ധത്തിത്തിനാവും മധ്യപ്രദേശും സാക്ഷിയാവുക. 


SHARE THIS

Author:

0 التعليقات: