Monday, 2 March 2020

തൊക്കോട്ട് യൂണിറ്റി ഹാളില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് യുവാവിന് ദാരുണാന്ത്യം

തൊക്കോട്ട്  : കല്യാണ ഹാളിലെ ലിഫ്റ്റ് തകര്‍ന്ന് യുവാവ് മരിച്ചു. തൊക്കോട്ട് കല്ലാപ്പുവില്‍ ദേശീയപാതക്കരികിലെ യൂണിറ്റി ഹാളിലാണ് ദാരുണ സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത് കാറ്ററിങ് തൊഴിലാളിയായ ഹംസ (30) ആണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഹാളിന്റെ മൂന്നാം നിലയില്‍ നിന്നും പാത്രങ്ങളും മറ്റും ലിഫ്റ്റില്‍ താഴേക്ക് ഇറക്കുനതിനിടെ ലിഫ്റ്റു തകരുകയും ഇയാളും സാധനങ്ങളും താഴേക്ക് പതിക്കുകയായിരുന്നു.വീഴ്ചയില്‍  ഗുരുതരമായ പരുക്കേറ്റ ഇയാളെ ഉടന്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.ഇയാള്‍ക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്. 

തുംബൈ സ്വദേശിയായ ഇയാള്‍ കുദ്രോളിയില്‍ ഒരു പെട്ടിക്കടയും നടത്തിവരികയായിരുന്നു.



SHARE THIS

Author:

0 التعليقات: