Wednesday, 11 March 2020

കൊറോണ: ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ കൊച്ചിയിലെത്തി; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

കൊച്ചി: കൊറോണ ലോക രാജ്യങ്ങളില്‍ വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആകുന്നതു വരെ ഐസൊലേഷനില്‍ വെയ്ക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ സംസ്ഥാനത്ത് ഇറ്റലിയില്‍ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍ എത്തിയ പുനലൂരിലെ ബന്ധുവീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. 

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 99 പേര്‍ എറണാകുളം ജില്ലക്കാരാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ 17 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളത്.


SHARE THIS

Author:

0 التعليقات: