Wednesday, 18 March 2020

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഒടയംചാലില്‍ രാവിലെയാണ് അപകടം. കോടോത്ത്‌നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറാണ് പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞത്. 

കോടോത്തെ ജനാര്‍ദ്ദനന്‍, കോടോത്തെ മുരളീധരന്റെ ഭാര്യ നാരായണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. 
കാഞ്ഞങ്ങാട്ടുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


SHARE THIS

Author:

0 التعليقات: