Monday, 2 March 2020

എ ടി എം തട്ടിപ്പ്; കാസര്‍കോട്ട് നാലു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേര്‍ കാസര്‍കോട്ട് അറസ്റ്റിലായി. തമിഴ്നാട് ത്രിച്ചിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്‍തോപ്പിലെ പി ജയറാം (30), കണ്ണൂര്‍ കരിക്കായം മണക്കടവിലെ ആല്‍വിന്‍ കെ വി (25), കോഴിക്കോട് സ്വദേശി അഖില്‍ ജോര്‍ജ് (27), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എ എസ് സന്ദു നപോളിയന്‍ (21) എന്നിവരെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പണമാണ് സംഘം തട്ടിയെടുക്കുന്നത്. ജയറാം ആണ് സൂത്രധാരന്‍. മറ്റുള്ളവര്‍ ഇയാളുടെ സഹായികളാണ്. ഗോവയില്‍ വെച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എ ടി എം കാര്‍ഡിന്റെ ബാര്‍ കോഡുകള്‍ സംഘടിപ്പിച്ച് മറ്റൊരു എ ടി എം കാര്‍ഡുപയോഗിച്ച് അതിലേക്ക് പണമെത്തിക്കുന്ന തരത്തിലാണ് സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നായി സംഘം തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പിന്നാലെ പുറത്തുവിടും.


SHARE THIS

Author:

0 التعليقات: