Monday, 2 March 2020

ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടി കുഞ്ഞികണ്ണന്‍

തേഞ്ഞിപ്പാലം: വര്‍ഗ്ഗീയത നട്ട് നാടിനെ വിഭജിക്കുന്ന ഹിംസയുടെ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ പ്രതിരോധത്തിന്റെ പുതിയ വഴികള്‍ തേടേണ്ട സമയമാണിതെന്ന് കേളു വേട്ടന്‍ ഗവേഷണ കേന്ദ്രം തലവന്‍ കെ.ടികുഞ്ഞിക്കണ്ണന്‍ പറഞ്ഞു. 

കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ നടക്കുന്ന ആസാദി കാമ്പസിന്റെ ആറാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവുകളില്‍ നടക്കുന്ന ആശയ പ്രതിരോധങ്ങള്‍ക്കൊപ്പം പൊതു സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ആര്‍ജിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഡല്‍ഹിയിലെ വംശഹത്യയുടെ ദുരിത കാഴ്ച്ചകള്‍ക്കിടയിലും സഹവര്‍ത്തിത്വത്തിന്റെ സൗഹൃദത്തിന്റെ ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ക്കും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചു.ഇന്ത്യ ഇപ്പോഴും പൂര്‍ണ്ണമായി വര്‍ഗ്ഗീയ വത്കരിക്കപ്പെട്ടിട്ടില്ലെന്നതിന്റെയും ജനാധിപത്യത്തില്‍ ഇനിയും പ്രതീക്ഷ ഉണ്ടെന്നതിന്റെയും തെളിവാണിത്.  രാജ്യത്തെ മതേതര മനസുള്ളവരിലേക്ക് സൗഹൃദത്തിന്റെ പാലം പണിയാനും ജനകീയ പോരാട്ടത്തിന്റെയും,  പ്രതിരോധത്തിന്റെയും മുഖ്യധാരയിലേക്ക് അത്തരം ആളുകളെ കൂടുതലായി കൊണ്ട് വരാനും സാധിച്ചാല്‍ മാത്രമേ ഈ പോരാട്ടം വിജയം കാണുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ കൂടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.  


ഡോ. എം എം മുസ്തഫ, അഡ്വ. കെ സമദ്, ടി കെ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, സി കെ ഷക്കീര്‍ അരിമ്പ്ര, സി ആര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. വിവിധ സമരാവിഷ്‌ക്കാരങ്ങളും നടന്നു.


SHARE THIS

Author:

0 التعليقات: