Thursday, 12 March 2020

കൊറോണ: ആസാദി സ്‌ക്വയര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു


കാസര്‍കോട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, പൊതുപരിപാടികളും ആള്‍ക്കാര്‍ സംഘം ചേരുന്നതുമായ പരിപാടികളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം മാനിച്ച് പൗരത്വ വിഷയത്തില്‍ കഴിഞ്ഞ 4 ദിവസമായി കാസര്‍ഗോഡ് നടന്നു വരുന്ന ആസാദി സ്‌ക്വയര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ആസാദി ഇന്ത്യാ മൂവ്‌മെന്റ് ചെയര്‍മാന്‍  കെ ബി മുഹമ്മദ് കുഞ്ഞി, ജന: കണ്‍വീനര്‍ അജിത് കുമാര്‍ ആസാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ആസാദി ഇന്ത്യാമൂവ് മെന്റ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ സമരപരിപാടികളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


SHARE THIS

Author:

0 التعليقات: