Tuesday, 24 March 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറക്കിയ 250 വാഹനങ്ങള്‍ ബിഹാറില്‍ പിടിച്ചെടുത്തു


പാട്ന: കൊവിഡ് 19 ആശങ്ക രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ച് നിരത്തിലിറക്കിയ 250 വാഹനങ്ങള്‍ ബിഹാറില്‍ പിടിച്ചെടുത്തു. കാര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളാണ് ലോക്ക് ഡൗണ്‍ ലംഘനത്തില്‍ പിടിച്ചെടുത്തത്. ഇതിന് പുറമെ പിഴിയും ചുമത്തിയതായി ബിഹാര്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി സജ്ഞയ് അഗര്‍വാള്‍ അറിയിച്ചു. ലോക്ഡൗണിനോട് ജനം സഹകരിണം. നിയമം ലംഘിച്ചാല്‍ പിഴചുമത്തുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ദിവസം ഗുജറാത്തില്‍ സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചതിന് പോലീസ് പത്ത് എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. 93 പേരാണ് സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത്.




SHARE THIS

Author:

0 التعليقات: