Monday, 2 March 2020

പ്രൊഫ്‌സമ്മിറ്റ്; പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം ചൊവ്വാഴ്ച

കാസര്‍കോട്: പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് 13, 14, 15 തീയ്യതികളില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പുത്തിഗെ മുഹിമ്മാത്തില്‍  സംഘടിപ്പിക്കുന്ന പ്രൊഫ് സമ്മിറ്റിന്റെ പന്തലിന് കാല്‍നട്ടല്‍ കര്‍മ്മം ചൊവ്വാഴ്ച സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം നിര്‍വ്വഹിക്കും.

പ്രൊഫ് സമ്മിറ്റ് വിശകലന സ്വാഗത സംഘ യോഗത്തില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, സി എന്‍ ജാഫര്‍ സാദിഖ്, സാദിഖ് ആവള, സുലൈമാന്‍ കരിവള്ളൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ശക്കീര്‍ എം ടി പി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഫത്താഹ് സഅദി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, കെ എം കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: